Breaking News

വിനാശ വികസനത്തിന്റെ ഒന്നാം വാർഷികം: യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ ഭീമനടിയിലും വെള്ളരിക്കുണ്ടിലും പ്രതിഷേധ സമരം നടത്തി


വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി സർക്കാറിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഭീമനടിയിൽ വിനാശ വികസനത്തിന്റെ വാർഷികം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.ശ്രീധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എം.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജോയി ജോസഫ്,  പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, അഡ്വ. ബിജു ഏലിയാസ്, ജാതിയിൽ ഹസൈനാർ, ഉമർ മൗലവി , ജോയി മാരടിയിൽ, എ. ദുൽകിഫിലി, അന്നമ്മ മാത്യു, ജി.മുരളീധരൻ, മനോജ് വലിയ പ്ലാക്കർ, രാജേഷ് തമ്പാൻ, ശരീഫ് വാഴപ്പള്ളി, ടി.ജെ.ജയിംസ്, മാത്യു വർക്കി, ജേക്കബ് ജോസഫ്, രാജൻ നായർ, എൻ.പി.അബ്ദുൾ റഹ്മാൻ, ഗീത സുരേഷ്, സി.എ. ബാബു, ഷാജി അറക്കക്കാലയിൽ പ്രസംഗിച്ചു

ബളാൽ മണ്ഡലം യു ഡി എഫ് കമ്മറ്റി വെള്ളരിക്കുണ്ടിൽ നടത്തിയ പ്രതിഷേധ ധർണ്ണ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഷോബിജോസഫ് സ്വാഗതം പറഞ്ഞു. ഏ.സി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.രാധാമണി, പ്രിൻസ് ജോസഫ്, കെ.എ സാലു, വിജയൻ ബിരിക്കുളം, ഇ.പത്മാവതി, അബ്ദുൾ ഖാദർ, വിനു കെ.ആർ, എൻ.ഡി വിൻസൻ്റ്, ആൻഡ്രൂസ് വട്ടക്കുന്നേൽ, ആൻ്റണി കുമ്പുങ്കൽ, സിബിച്ചൻ പുളിങ്കാല, വിപിൻ ആലപ്പാട്ട്, മാർട്ടിൻ, മാധവൻ നായർ തുടങ്ങിയവർ സംസാരിച്ചു.

No comments