അധ്യാപകർക്കുള്ള അവധിക്കാല ശാക്തീകരണ പരിപാടിക്ക് ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ തുടക്കം
ചായ്യോം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകർക്കുള്ള അവധിക്കാല ശാക്തീകരണ പരിപാടി ആയ അധ്യാപക സംഗമം ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചിറ്റാരിക്കാൽ ബി.പി സി കാസിം ടി, വാർഡ് മെമ്പർ ധന്യ , സ്കൂൾ പ്രധാനാധ്യാകൻ ശ്രീനിവാസൻ എ പി, റിസോർസ് അധ്യാപകരായ ജിജോ ജോസഫ് , സി പി സുരേശൻ എന്നിവർ സംസാരിച്ചു. 2022 മെയ് 10 മുതൽ 12 വരെ ആണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്.
No comments