Breaking News

കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി ചായ്യോം വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു


ചായ്യോം: കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി കാസർഗോഡ് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ രണ്ട് ദിവസത്തെ ചലച്ചിത്ര പ്രദർശനത്തിന് തുടക്കമായി. നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ ശ്രീമതി ഷൈലജ പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു. മാക് നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിയുടെ സംവിധായകനും, പരസ്യചിത്ര സംവിധായകനും, മാധ്യമ പ്രവർത്തകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് ചടങ്ങിൽ മുഖ്യാഥിതിയായി. കേരള മഹിളാ സമഖ്യ സൊസൈറ്റി  ജില്ലാ റിസോഴ്സ് പേഴ്സൺ അനീസ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ജീവനക്കാരായ അരുൺ, കണ്ണൻ,  സജിത്ത് എന്നിവരും സംബന്ധിച്ചു. കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ഡി ഐ യു സ്റ്റാഫ്സ് ജിൻസി വിക്റ്റോറിയ, കാർത്തിയാനി, വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ സ്റ്റാഫുകളായ പ്രീത, സുധ, ശ്രീജ, ഗോപിക എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഉദ്ഘാടന ദിനത്തിൽ കിം മോർഡൗണ്ട് സംവിധാനം നിർവഹിച്ച "ദി റോക്കറ്റ്' സിദ്ധാർത്ഥ ശിവ സംവിധാനം നിർവഹിച്ച "101 ചോദ്യങ്ങൾ " എന്നീ രണ്ടു സിനിമകൾ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം കുട്ടികൾ രണ്ട് സിനിമകളെ ബന്ധപ്പെട്ട് കൊണ്ട് തങ്ങളുടെ ആസ്വാദനം അവതരിപ്പിച്ചു. വുമൺ ആൻഡ് ചിൽഡ്രൻ ഹോം മാനേജർ ഹരി ലക്ഷ്മി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. രണ്ടാം ദിവസത്തിൽ സോംഗ് ഓഫ് പാരോസ്, തിങ്കളാഴ്ച്ച നിശ്ചയം എന്നീ സിനിമകൾ പ്രദർശിപ്പിക്കും.

No comments