Breaking News

'നമ്മളിന്ന് വേര് മുറിക്കപ്പെട്ട മരങ്ങൾ പോലെയാണ് ' : ദയാഭായ് അമ്പലത്തറയിൽ 'ചൂട്ട്' നാട്ടറിവ് ശില്പശാലയ്ക്ക് തുടക്കമായി

അമ്പലത്തറ: നമ്മുടെ വേരുകൾ നമ്മുടെ പഴയ സംസ്കാരമാണ്. വേരുകൾ നഷ്ടപ്പെട്ടാൽ സംസ്കാരവും നഷ്ടമാകുമെന്ന് സാമൂഹ്യ പ്രവർത്തക ദയാഭായ് അഭിപ്രായപ്പെട്ടു.സംസ്കാരം നഷ്ടപ്പെട്ടതലമുറയ്ക്ക് അവരുടെ വേരുകൾ തിരിച്ചുപിടിക്കാൻ കലയാണ് ആശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയം, ജനനി അമ്പലത്തറയുടെയും തൃക്കരിപ്പൂർ ഫോക് ലാൻ്റിൻ്റെയും സഹകരണത്തോടെ 'ചൂട്ട്' നാട്ടറിവ് ശില്പശാലയുടെ ഏഴാം ഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പഞ്ചായത്ത് അംഗം സി.കെ.സബിത അദ്ധ്യക്ഷയായിരുന്നു. അമ്പലത്തറ നാരായണൻ, പി.വി.ജയരാജ്, രതീഷ് അമ്പലത്തറ, രാഗേഷ് ചെറുവലം സംസാരിച്ചു. ഗോപി മുളവന്നൂർ സ്വാഗതവും രാജു ഐറിസ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിലായി കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ, ഷൈജു ബിരിക്കുളം,സുരേഷ് തിരുവാലി, പ്രമോദ് അടുത്തില എന്നിവർ ക്ലാസ്സെടുത്തു. പഴയങ്ങാടി സുനിൽ പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടവും അരങ്ങേറി.ശില്പശാല നാളെ സമാപിക്കും

No comments