Breaking News

പനത്തടിയിൽ ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു


പനത്തടി : മെയ് 16  ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ  ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ,ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റും സംയുക്തമായി ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു . പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ സരിത എസ് .എൻ നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . കാസർഗോഡ്   ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിനോജ് ചാക്കോ , പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി ചെയർപേഴ്സൺ സുപ്രിയ ശിവപ്രസാദ് , ,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ മനോജ് എ. ടി സ്വാഗതവും പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വിനയകുമാർ കെ .എൻ  നന്ദിയും പറഞ്ഞു .


തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കോൺട്രോളിങ് ഓഫീസർ സുരേശൻ വി കൊതുകുജന്യ രോഗങ്ങളെ സംബന്ധിച്ചു ക്ലാസ് എടുത്തു . തുടർന്ന് സെൻ്റ് മേരിസ് കോളേജിലെ എൻ . എസ് എസ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു . ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ  സയന എസ്, എപ്പിഡെമിക് കണ്ട്രോൾ സെൽ ജെ .എച് ഐ മഹേഷ്‌കുമാർ പി വി എന്നിവർ നേതൃത്വം നൽകിയ  പ്രശ്നോത്തരി മത്സരത്തിൽ നിഖിൽ കുമാർ എൻ .എസ് ,വിഷ്ണുപ്രിയ .വി , ധന്യ കെ .ആർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി . തുടർന്ന് കാസറഗോഡ് ഡിസ്ട്രിക്ട് കോൺട്രോളിങ് യൂണിറ്റിൻ്റെ   നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കൊതുകുജന്യ രോഗങ്ങൾക്കെതിരെ ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചു . “ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം” എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനിദിന സന്ദേശം. മഴക്കാലരോഗ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി  ബോധവത്കരണ പ്രവർത്തനങ്ങളും ഫീൽഡ് തല ഉറവിടനശീകരണ പ്രവർത്തങ്ങളും ഊർജ്ജിതപെടുത്തുമെന്നും ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും  സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാംദാസ് എ. വി അറിയിച്ചു.

No comments