Breaking News

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത വികസനം: രാജപുരത്തിനടുത്ത് റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു


രാജപുരം:  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത വികസനം ആരംഭിച്ചു. രാജപുരത്തിനടുത്ത് റോഡ് വീതി കൂട്ടുന്നതിനായി അരിക് കെട്ടുന്ന പണിയാണ് തുടങ്ങിയത്. പതിമൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ച് 7.5 മീറ്റര്‍ വീതിയിലാണ് മെക്കാഡം ചെയ്യുന്നത്. പ്രവൃത്തി ഏറ്റെടുത്ത കുദ്രോളി ബില്‍ഡേഴ്സ് കമ്പനി 18 മാസത്തില്‍ പണി പൂര്‍ത്തിയാക്കും. സംസ്ഥാന പാതയിലെ പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ വരുന്ന റോഡ് വികസിപ്പിച്ചു മെക്കാഡം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ 59.94 കോടി രൂപയാണ് അനുവദിച്ചത്. രാജപുരം, മാലക്കല്ല് ടൗണുകളിലെ പാത നാലുവരിയാക്കും. മറ്റു ടൗണുകളില്‍ റോഡ് 19.5 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും. നടപാത, കോണ്‍ക്രീറ്റ് ഓട, ബസ് ബേ എന്നിവയും ഉണ്ടാകും. 210 മരങ്ങള്‍ മുറിച്ചു മാറ്റും. ഏഴാംമൈല്‍ വരെയുള്ള ഭാഗം മുമ്പ് തന്നെ മെക്കാഡം ടാര്‍ ചെയ്തിരുന്നു. ഏഴാം മൈല്‍ മുതല്‍ പൂടംങ്കല്ല് വരെയുള്ള 15 കിലോമീറ്റര്‍ കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കി.  പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ള ഭാഗം പൂര്‍ത്തിയാവുന്നതോടെ അന്തര്‍സംസ്ഥാന പാത പൂര്‍ണമായും മെക്കാഡം റോഡാവും.

No comments