Breaking News

ഹോട്ടലിന്റെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ ; ചോദ്യം ചെയ്ത കാസർകോട് സ്വദേശിയായ ഡോക്ടറേയും സഹപ്രവർത്തകരെയും തടഞ്ഞു വെച്ചു മർദ്ധിച്ചു, രണ്ട് പേർ അറസ്റ്റിൽ


കാഞ്ഞങ്ങാട് : ബന്തടുക്ക സ്വദേശിയായ ഡോക്ടര്‍ സുബ്ബറാവുവിനും കൂട്ടർക്കുമാണ് മർദ്ധനമേറ്റത്,പിലാത്തറയിലെ കെ സി റസ്റ്റോറന്റിന്റെ ശുചിമുറിയില്‍ ഭക്ഷണം. ഇത് കണ്ടു ചോദ്യം ചെയ്ത കാസര്‍കോട് ബന്തടുക്ക സ്വദേശിയായ ഡോക്ടര്‍ സുബ്ബറായയെയും കൂട്ടരെയും ഹോട്ടല്‍ ഉടമയും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു,

ഹോട്ടലിന് അരികെ നാല് ബാത്ത് റൂം ഉള്ളതില്‍ രണ്ടു ബാത്ത്‌റൂമുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പൂട്ടിക്കിടക്കുന്ന ബാത്‌റൂമില്‍ ആണ് ഭക്ഷണ സാധനങ്ങളായ അരി പഞ്ചസാര മുതലായവ സൂക്ഷിച്ചിരുന്നത്. ഇത് കണ്ട് ഡോക്ടര്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം വഷളായത്.ബലമായി അദ്ദേഹത്തിന്റെ ഫോണ്‍ പിടിച്ചുവാങ്ങി അദ്ദേഹത്തിന് ഫോണില്‍നിന്ന് വിഷ്വല്‍സ് ഡിലീറ്റ് ചെയ്കയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

തുടര്‍ന്നുപോകാന്‍ മുതിര്‍ന്ന ഡോക്ടറെ ഹോട്ടല്‍ ഉടമയും സംഘവും പോകാന്‍ അനുവദിച്ചില്ല. ഡോക്ടര്‍ പൊലീസിനെ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കടയുടമയെയും കൂട്ടരെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് പോവാന്‍ ആയത്.ഡോക്ടര്‍ മര്‍ദ്ദിച്ച പേരില്‍ ഹോട്ടല്‍ ഉടമയായ മുഹമ്മദ് മൊയ്തീന്‍, സമീന തുടങ്ങി ഹോട്ടലുംമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ കേസെടുത്തു.

ഡോക്ടര്‍ 31 പേരടങ്ങുന്ന സംഘവും ചേര്‍ന്ന് ടൂറിന് വന്നപ്പോഴാണ് സംഭവം അരങ്ങേറിയത്. ഡോക്ടര്‍ പറയുന്നതനുസരിച്ച്‌ ഇപ്പോഴും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ തനിക്ക് തിരിച്ചു കിട്ടിയില്ല എന്നാണ്.സംഭവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ പ്രതികരിച്ചത് തങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല അടച്ചുറപ്പുള്ള മുറിയിലാണ് തങ്ങള്‍ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത് എന്നാണ്, എന്നാല്‍ ഏതു സമയവും എലിയും പാമ്ബും പോലുള്ള ജീവികള്‍ കേറാന്‍ തക്കവണ്ണമുള്ള രീതിയില്‍ ബാത്‌റൂമിലെ നിലത്താണ് പച്ചക്കറി ഉൾപ്പെടെ ഉള്ള സാധനങ്ങള്‍ സൂക്ഷിച്ചത് എന്ന് ഡോക്ടറും സംഘവും.

മുകള്‍ഭാഗത്ത് തുറന്ന രീതിയിലുള്ള ബാത്‌റൂം ആണ് ഇത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെയാണ് ഹോട്ടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളെ മര്‍ദ്ദിച്ചത് എന്നാണ് പരാതി,ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-- കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ പിലാത്തറ കെ.എസ്.ടി.പി റോഡിലുള്ള കെ.സി.റസ്‌റ്റോറന്റില്‍ ഇന്ന് രാവിലെ 10.00 മണിയോടെ ഭക്ഷണം കഴിക്കാന്‍ കയറിയy കാസര്‍ഗോഡ് ബന്തടുക്ക പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്‌റൂമും ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചത് കണ്ടത്. ...

സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തു. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി.ദാസന്‍(70) എന്നിവരാണ് അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്.

No comments