മദ്യപിച്ച് തർക്കം; ഉടുമുണ്ടഴിച്ച് സഹോദരനെ കഴുത്ത് ഞെരിച്ച് കൊന്നു
കണ്ണൂര്‍: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര്‍ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ അഖിലേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം കമ്പിപാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീടുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിനെ കഴുത്തില്‍കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊലപ്പെടുത്തിയ വിവരം അഖിലേഷ് തന്നെയാണ് കേളകം പൊലീസില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മൃദദേഹം തൊട്ടടുത്ത പുഴയില്‍ നിന്നും ലഭിച്ചു. പേരാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
No comments