Breaking News

കരയിടിച്ചിലിനെതിരെ പുനരുജ്ജീവന പദ്ധതി:വെസ്റ്റ്എളേരിയിൽ ചൈത്രവാഹിനി പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്തു തുടങ്ങി


 

കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ ചൈത്രവാഹിനി പുഴയില്‍ നിന്നു പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യൽ തുടങ്ങി. പഞ്ചായത്തിലെ പുങ്ങംചാല്‍, കൊന്നക്കാട് എന്നീ പുഴയില്‍ നിന്നും കുന്നുംകൈ പാങ്കയം മുതല്‍ പാലം വരെയുള്ള ഭാഗങ്ങളിലാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഈ ഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് കാരണം വ്യാപകമായി കരയിടിച്ചിലും സമീപത്തെ വീടുകൾക്കു ഭീഷണിയും പുഴ ഗതി മാറി ഒഴുകുകയും ചെയ്യുന്നതിനാലാണ് ചെറുകിട ജലസേചന വകുപ്പ് അടിയന്തിരമായി മണ്ണെടുക്കുന്നത്. ഇതിനായി അഞ്ചോളം മണ്ണുമാന്തി യന്ത്രങ്ങളും പത്തോളം ടിപ്പർ ലോറികളുമാണ് പുഴയിൽ ഇറങ്ങി മണ്ണെടുക്കുന്നത്. ശക്തമായ മഴ കാരണം മണ്ണെടുക്കുന്നത് തടസ്സപ്പെട്ടതിനാൽ എടുക്കുന്ന മണ്ണ് പുഴക്കരികിൽ തന്നെ നിക്ഷേപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് . ഇത് വലിയ കാലവർഷത്തിൽ പുഴയിലേക്ക് തന്നെ വീഴാൻ സാധ്യതയുള്ളതായി പരിസരവാസികൾ പറയുന്നു

No comments