Breaking News

അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു


നാദാപുരം:വളയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. റോഡ് പണിക്കെത്തിയ അതിഥി തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പണിക്ക് ശേഷം സംഘം ചേർന്ന്മദ്യപിക്കുന്നതിനിടെയാണ് സംഘർഷമുണ്ടാകുന്നതും മാലിക്കിന് കുത്തേൽക്കുന്നതും. മാലിക്കിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാ മധ്യേ മരണംസംഭവിക്കുകയായിരുന്നു.സംഭവത്തിൽ ബേച്ചാൻ എന്ന ബിഹാർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

No comments