Breaking News

ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നാലാമത് വാർഷികം നാടിൻ്റെ ഉത്സവമായി മാറി


ബിരിക്കുളം: പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പെരിയങ്ങാനത്ത് ഗ്രാമോത്സവം 2022 സംഘടിപ്പിച്ചു പരിപാടി  രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉത്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്ത്രണ്ടാം വാർഡ് മെമ്പർ മനോജ് തോമസ്, ക്ലബ്ബിൻ്റെ അംഗം ഷോബി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഹരിഹരൻ സ്വാഗതവും അർജുൻ നന്ദിയും പ്രകാശിപ്പിച്ചു. പരിപാടിയിൽ വച്ച് നാഷണൽ മീറ്റിൽ രണ്ടാം സ്ഥാനം നേടിയ സിനി സന്തോഷിനേയും വിവിധ കരകൗശല വസ്തുക്കൾ നിർമ്മിച്ചു ശ്രദ്ധേയരായ അനന്തു , ആദിത്യൻ എന്നിവരേയും എം.പി ആദരിച്ചു. ക്ലബ്ബ് സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളിൽ ജേതാക്കളായവർക്ക്  പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനദാനം നൽകി.തുടർന്ന് പെരിയങ്ങാനത്തെ പ്രദേശിക കലാകാരൻമാർ ഒരുക്കിയ നയന മനോഹരമായ കലാവിരുന്നും പയ്യന്നൂർ പുറച്ചേരി ഗ്രാമീണ കലാവേദി അവതരിപ്പിച്ച ചിലമ്പാട്ടം എന്ന നാടൻ കലാമേളയും ഉണ്ടായിരുന്നു.

No comments