Breaking News

സംയുക്ത ട്രേഡ് യൂണിയൻ എളേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ മെയ്ദിന റാലി നടത്തി


വെള്ളരിക്കുണ്ട്: സംയുക്ത ട്രേഡ് യൂണിയൻ എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ  മെയ്ദിന റാലി നടത്തി. സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾ പ്രകടനത്തിൽ അണിനിരന്നു. പൊതുയോഗം സിഐടിയു  ജില്ലാ ട്രഷറർ യു തമ്പാൻ നായർ ഉദ്ഘാടനം ചെയ്തു.പി ടി നന്ദകുമാർ അധ്യക്ഷനായി. ജോസ് പതാലിൽ, എ അപ്പുക്കുട്ടൻ, എ ആർ വിജയകുമാർ, ബിജു തുളുശേരി എന്നിവർ സംസാരിച്ചു.കെ എസ് ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.

No comments