ചെറുവത്തൂരിലെ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിനെതിരെ കേസ്, രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ
ചെറുവത്തൂര്‍: കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ചെറുവത്തൂരിലെ കൂള്‍ബാറിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയിന് 15കാരി ദേവനന്ദയായിരുന്നു മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്യൂഷന്‍ സെന്ററിന് അടുത്തുളള കടയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ ഷവര്‍മ കഴിച്ചത്. കൂള്‍ബാറിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞിരുന്നു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. കണ്ണൂര്‍ കരിവളളൂരിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ദേവനന്ദ. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
No comments