Breaking News

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുട്ടിയുടെ നില ​ഗുരുതരം; അന്വേഷണം തുടരുന്നു; ഐഡിയൽ കടയുടെ വാഹനം കത്തിച്ചു


കാസര്‍ഗോഡ്: ഷവര്‍മ ഭക്ഷ്യവിഷബാധയുണ്ടായ ഐഡിയല്‍ ഫുഡ് പോയിന്റിന്റെ കാര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍. സ്ഥാപനത്തിന്റെ സമീപം നിര്‍ത്തിയിട്ട വാഹനമാണ് കത്തിയത്. ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് വാഹനം മാറ്റി. ചെറുവത്തൂരില്‍ ഷര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണിത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മംഗഌരു സ്വദേശി അനക്‌സ്, ഷവര്‍മ്മ മേക്കര്‍ നേപ്പാള്‍ സ്വദേശിനി സന്ദേശ് റായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹസ്യകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചന്ദേര പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയിനി 15കാരി ദേവനന്ദയായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments