Breaking News

അഖില കേരള യാദവ സഭ എരളാൽ യൂണിറ്റ് കെട്ടിടോത്ഘാടനവും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണും നാളെ നടക്കും നെരോത്ത് പെരട്ടുർ കൂലോം ഭഗവതി ക്ഷേത്രം ഇളയച്ഛൻ പി വി കുഞ്ഞികൃഷ്ണൻ അവറുകൾ ദീപം തെളിയിക്കും


വെള്ളരിക്കുണ്ട് : അഖില കേരള യാദവ ഓഫീസ് ഉദ്ഘാടനം (27/05/2022) ന് സംസ്ഥാന പ്രസിടണ്ട് ശിവരാമൻ മേസ്ത്രി നിർവ്വഹിക്കും. നെരോത്ത് പെരട്ടുർ കൂലോം ഭഗവതി ക്ഷേത്രം ഇളയച്ഛൻ പി വി കുഞ്ഞികൃഷ്ണൻ ഇളയച്ഛൻ ദീപം തെളിയിക്കും.പി നാരായണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആദ്യ കാല പ്രവർത്തകരുടെ ഫോട്ടോ മുൻ സംസ്ഥാന പ്രസിടണ്ട് കരിന്തളം കെ രാജഗോപാൽ അനാഛാദനം ചെയ്യും. ക്ഷേത്ര സ്ഥാനികരെ നാരായണൻ വയലപ്രം ആദരിക്കും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വിജയരാഘവൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.സംസ്ഥാന ട്രഷറർ കെ എൻ സദാനന്ദൻ മുഖ്യാഥിതി ആകുന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും.ബാബു കുന്നത്ത്, വിശ്വനാഥൻ മലയാക്കോൾ, നന്ദകുമാർ വെള്ളരിക്കുണ്ട്, കരിവെള്ളൂർ രാജൻ, രാഘവൻ കരിവെള്ളൂർ , സന്തോഷ് കോളിച്ചാൽ, രാഘവൻ കോളിച്ചാൽ, ദാമോദരൻ കരിന്തളം, മധുവട്ടിപ്പുന്ന, ബാബു മാണിയൂർ, കൃഷ്ണരാജ്, പി വി കുഞ്ഞികൃഷ്ണൻ, രാഘവൻ അട്ടക്കണ്ടം, രാമനാഥ്, പദ്മനാഭ യാ ദവ്.മധു ,ഗീത നാരായണൻ എന്നിവർ ആശംസകൾ നേരും

No comments