യുവമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പരപ്പയിൽ യുവ കേസരി റാലി നടത്തി
പരപ്പ : "കാവി വസ്ത്രം ധരിച്ചവരെ ആക്രമിക്കാൻ ഇത് താലിബാൻ അല്ല ഭാരതമാണ് " എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് യുവമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പരപ്പയിൽ നടത്തിയ യുവ കേസരി റാലി യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ ഗണേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ മാനടുക്കം അധ്യക്ഷത വഹിച്ചു, ബിജെപി മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, ബിജെപി ജില്ല കമ്മിറ്റി അംഗം പ്രമോദ് വർണ്ണം എന്നിവർ സംസാരിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കിരൺ രാജ് സ്വാഗതവും രമണി കൊന്നക്കാട് നന്ദിയും പറഞ്ഞു.
No comments