പൊലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു
പയ്യന്നൂർ :കർണ്ണാടകയിൽ പ്രവർത്തിക്കുന്ന ക്രഷർ നടത്തിപ്പിനായി ലീസിന് തരാമെന്ന് വിശ്വസിപ്പിച്ച് മലപ്പട്ടം കൂട്ടു മുഖം സ്വദേശി യിൽ നിന്ന് 10 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി ആശുപത്രിയില്‍ മരിച്ചു.
കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാര്‍ (56) ആണ് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്ശ്രീകണ്ഠാപുരം പൊലീസാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ശിവകുമാറിന് സ്റ്റേഷനില്‍വച്ച് തളര്‍ച്ച അനുഭവപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഉടന്‍തന്നെ ആശുപ്ത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വഞ്ചനാകുറ്റത്തിനാണ് ശിവകുമാറിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.കർണ്ണാടകയിൽ പ്രവർത്തിക്കുന്ന ക്രഷർ നടത്തിപ്പിനായിലീസിന് തരാമെന്ന് വിശ്വസിപ്പിച്ച് മലപ്പട്ടം കൂട്ടു മുഖം സ്വദേശി യിൽ നിന്ന് 10 ലക്ഷം രൂപയോളം തട്ടിയെടുത്തതിനാണ് കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തത്
No comments