ആശുപത്രികളുടെ അഭിവൃദ്ധിക്ക് കാസർഗോഡ് പാക്കേജിൽ 7.08 കോടി വെളളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം പൂടംകല്ല് താലൂക്ക് ആശുപത്രി എന്നിവയും പട്ടികയിൽ
കാസറഗോഡ് വികസന പാക്കേജ് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 7.08 കോടി രൂപ അനുവദിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബേഡഡുക്ക താലൂക്ക് ആശുപത്രി, പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം, മാവിലാ കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം, വെളളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഭരണാനുമതിയും നല്‍കി. ഈ സാഹചര്യത്തില്‍ പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസറഗോഡ് വികസന പാക്കേജ് സ്്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍ അറിയിച്ചു.
No comments