Breaking News

അമ്പലത്തറ ആനക്കല്ലിൽ ദസ്തയേവ്സ്കി അനുസ്മരണവും, ചണ്ഡാലഭിക്ഷുകിയുടെ പുനർ വായനയും, അനുമോദനവും നടത്തി


അമ്പലത്തറ: ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വിശ്വ സാഹിത്യകാരൻ ദസ്തയേവ്സ്കിയുടെ 200-ാം ജന്മ വാർഷിക അനുസ്മരണവും, 100 വർഷം പൂർത്തിയാവുന്ന ചണ്ഡാലഭിക്ഷുകിയുടെ പുനർ വായനയും , എസ്.എസ്.എൽ.സി +2 പരീക്ഷാ വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പു.ക.സ. ജില്ലാ കമ്മിറ്റി അംഗം സബിത ചൂരിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷത വഹിച്ചു. VTLC ജോ. സെക്രട്ടറി ബി.കെ.സുരേഷ് മുഖ്യാതിഥിയായി. പി.നാരായണൻ, ലൈബ്രേറിയൻ സവിത രാജൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും വൈസ് പ്രസിഡൻ്റ് തങ്കമണി വിജയൻ നന്ദിയും പറഞ്ഞു.

No comments