Breaking News

'പറക്കളായി കുന്ന് തകർക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമത്തെ നിയമപരമായും ജനകീയമായും നേരിടണം': സി ആർ നീലകണ്ഠൻ


പറക്കളായി: പറക്കളായി കുന്ന് തകർക്കാനുള്ള  ക്വാറി മാഫിയകളുടെ ശ്രമത്തെ നിയമപരമായും ജനകീയമായും നേരിടണമെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു.

കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി ആർ. നീലകണഠൻ , പറക്കളായിയെ മറ്റൊരു കവളപ്പാറയാക്കാൻ ശ്രമിക്കുന്ന ക്വാറി മാഫിയകളെ തുരത്താൻ സ്ത്രീ ജനങ്ങളടക്കം മുന്നിട്ടിറങ്ങിയതിനാൽ ഈ ദുരന്തം പറക്കളായിയിൽ വരില്ല എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇങ്ങനെയുള്ള ദുരന്തങ്ങളെ ചെറുക്കാൻ കക്ഷി രാക്ഷ്ട്രിയ ജാതി മത ചിന്തകൾക്ക് അതീതമായി മുന്നിട്ടിറങ്ങണം എന്ന് അദ്ദേഹം പറഞ്ഞു,  പറക്കളായി ദേവസ്വം കുന്ന് മലപ്പുറം ക്വാറി മാഫിയകൾ  പിടിമുറുക്കുന്നതിനെത്തിരെ നാടും ജനങ്ങളും ഒറ്റകെട്ടായി പോരാടുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കുന്ന് സംരക്ഷണ സമിതി ചെയർമാൻ പ്രേംരാജ് കാലിക്കടവ് പറഞ്ഞു,  പറക്കളായി നാടിൻ്റെ ഒറ്റകെട്ടായ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും അർപ്പിച്ച പൊതുപ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ വികസനത്തിൻ്റെ പേരിലും മറ്റു തരത്തിലുള്ള ഭീഷണികളും നിങ്ങൾക്കുണ്ടവുമെന്നും ഈ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർക് ഉണ്ടാകുമെന്നും അതിൽ യാതൊരു അശങ്കയുമില്ലാതെ  പോരാടണമെന്നും അദ്ദേഹം പറഞ്ഞു.  ഈ ദുരന്തത്തിനെ ചെറുക്കേണ്ടത്തിൻ്റെ  ആവശ്യകതയും ഈ ക്വാറി നാട്ടിൽ വന്നാൽ പ്രകൃതിക്കും മനുഷ്യനും സകല ജീവജാലങ്ങൾക്കും ഉണ്ടാകുന്ന ദൂക്ഷ്യ വശത്തെ കുറിച്ചും പരിസ്ഥിതി പ്രവർത്തകൻ സുരേഷ് പുലിക്കോടൻ ക്ലാസെടുത്തു സംസാരിച്ചു , കോടോം ബേളൂർ 18 വാർഡ് മെമ്പർ ജ്യോതി രാധാകൃഷ്ണൻ ,18 വാർഡ് ഊരു മൂപ്പൻ നാരായണൻ മുണ്ടോട് തുടങ്ങിയവർ ഈ സമരത്തിന് പിന്തുണയർപ്പിച്ച് സംസാരിച്ചു, സമിതി കൺവീനർ സത്യൻ ഗതികുണ്ട് സ്വാഗതവും സമിതി വൈസ് ചെയർമാൻ രാമചന്ദ്രൻ നെക്കിൽതടം നന്ദിയും പറഞ്ഞു.

No comments