Breaking News

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് ഡി.വൈ.എസ്.പി കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


കാസർകോട്: വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലമ്പാടി അക്കരപള്ളം അമീർഅലിയെ (23) ആണ് കാസറഗോഡ് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാസറഗോഡ് സബ്ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകൽ, മോഷണം, റോബറി, മയക്കു മരുന്ന് കടത്ത് അടക്കം 15 കേസുകൾ ഉണ്ട്. പ്രത്യേക സംഘത്തിൽ കാസറഗോഡ് എസ്.ഐ മധുസൂദനൻ, പോലീസുകാരായ ഗോകുല.എസ്, ഷജീഷ്, ഹരീഷ് എന്നിവർ ഉണ്ടായിരുന്നു

No comments