Breaking News

'അഗ്നിപഥ് പദ്ധതി പിൻവലിക്കണം': ബാലസംഘം എളേരി ഏരിയ സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട്: സേനയെ കാവി വൽക്കരിക്കാനുള്ള അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ബാലസംഘം എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ആതിര നഗറിൽ നടന്ന സമ്മേളനം ബാലസംഘം ജില്ലാ കോഡിനേറ്റർ പ്രവീൺ പാടി ഉദ്ഘാടനം ചെയ്തു. അഞ്ജന രാജീവൻ അധ്യക്ഷയായി. പി പി ശ്രീലക്ഷ്മി അനുശോചനം പ്രമേയം അവതരിപ്പിച്ചു. അഡോൺ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വിഖ്യാത്റൈ, ജില്ലാ ജോയിന്റ് കൺവീനർ സി വി ഗിരീശൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവിഷ പ്രമോദ്, ജില്ലാ നിർവാഹകസമിതി അംഗം പി അദ്വൈദ്, കെ പി നാരായണൻ, എൻ വി ശിവദാസൻ, കെ കെ ദിപിൻ എന്നിവർ സംസാരിച്ചു. സണ്ണി മങ്കയം സ്വാഗതവും വി പ്രശാന്ത് നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ എ അബ്ദുൾ ബഷീർ, വേനൽത്തുമ്പി കലാജാഥ അംഗങ്ങൾ എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: അഞ്ജന രാജീവൻ ( പ്രസിഡന്റ്), കെ എസ് അഹല്യ, കെ ബി ആനന്ദ്( വൈസ് പ്രസിഡന്റ്), അഡോൺ ഫ്രാൻസിസ്( സെക്രട്ടറി), കെ അശ്വിൻ, എം ആതിര ( ജോയിന്റ് സെക്രട്ടറി), എൻ വി ശിവദാസൻ (കൺവീനർ), പ്രസീത രാജൻ, ടി വി കുഞ്ഞപ്പൻ(ജോയിന്റ് കൺവീനർ), വി ഹരികൃഷ്ണൻ (കോഡിനേറ്റർ).

No comments