Breaking News

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ രക്തദാനം: വെള്ളരിക്കുണ്ടിലെ അരീക്കോടൻ ബഷീർ ആരോഗ്യ മന്ത്രിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി


വെള്ളരിക്കുണ്ട്: സംസ്ഥാനത്ത്‌ കൂടുതൽ തവണ രക്തം ദാനം ചെയ്തതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് വെള്ളരിക്കുണ്ടിലെ അരീക്കോടൻ ബഷീർ എന്ന എ.അബ്ദുൾ ബഷീർ ഏറ്റുവാങ്ങി. 120ൽ അധികം തവണ രക്തദാനം നടത്തിയാണ് ബഷീർ സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ അംഗീകാരം നേടിയത്. വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളിയായ ബഷീർ ബ്ലഡ് ഡൊണേഴ്സ് കേരള പ്രവർത്തകൻ കൂടിയാണ്.

No comments