Breaking News

സി.പി.ഐ നേതാവ് കരിച്ചേരി മാധവൻ നമ്പ്യാർ കൃഷിയിടത്തിൽ നിന്നും വെടിയേറ്റ് മരിച്ചു



കാഞ്ഞങ്ങാട്: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സി പി ഐ നേതാവ് വെടിയേറ്റ് മരിച്ചു. പനയാൽ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകൻ എ. മാധവൻ നമ്പ്യാരാണ് (65) മരിച്ചത്. കരിച്ചേരിയിലെ കൃഷിയിടത്തിൽ വെച്ച് ഇന്നലെ രാവിലെ 7.15 മണിക്കാണ് മാധവൻ നമ്പ്യാർക്ക് വെടിയേറ്റത്. ചക്ക പറിക്കാൻ കൃഷിയിടത്തിലെത്തിയപ്പോഴാണ് വെടിയേറ്റത്. പന്നിയെ പിടിക്കാനായി പനയാലിലെ ശ്രീഹരി കൃഷിയിടത്തിൽ  ഒളിപ്പിച്ചു സ്ഥാപിച്ച തോക്കിൽ തട്ടി വെടി പൊട്ടുകയും വലതുകാൽ മുട്ടിന് വെടിയേൽക്കുകയും ചെയ്തു. ഏറെ വൈകിയാണ് മാധവൻ നമ്പ്യാരെ വെടിയേറ്റ് കിടക്കുന്നതായി കണ്ടത്. ഇതിനോടകം ഏറെ രക്തം വാർന്ന് പോയി ഇന്ന് രാവിലെ മംഗ്ളുരു ആശുപത്രിയിലാണ് മരണം. വിവരമറിഞ്ഞ് ബേക്കൽ പോലിസ് ഇൻസ്പെക്ടർ യു.പി. വിപിൻ ഇൻക്വസ്റ്റ് നടപടികൾക്കായി മംഗ്ളൂരുവിലേക്ക് പോയി. വെടിയേറ്റ സംഭവത്തിൽ ശ്രീഹരിക്കെതിരെ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. സി പി ഐ കാഞ്ഞങ്ങാട്  മണ്ഡലം അംഗമായിരുന്ന മാധവൻ നമ്പ്യാർ ജില്ലയിലെ അറിയപ്പെടുന്ന സി പി ഐ നേതാവാണ്. ഏറെക്കാലം ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം നിലവിൽ പാർട്ടി അംഗമാണ്

No comments