Breaking News

'കിനാനൂർ കരിന്തളം പഞ്ചായത്തിനെ മോഡൽ ഫാഷൻഫ്രൂട്ട് ഗ്രാമമായി മാറ്റും': കെ.സി.സി.പി.എൽ ചെയർമാൻ ടി.വി.രാജേഷ്


കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിനെ മോഡല്‍ ഫാഷന്‍ ഫ്രൂട്ട് ഗ്രാമമായി മാറ്റുമെന്ന് കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ് പറഞ്ഞു. തലയടുക്കത്തെ കെ.സി.സി.പി.എല്‍ കമ്പനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കിനാനൂര്‍ - കരിന്തളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കൃഷിയില്‍ തല്‍പ്പരരായ കര്‍ഷകര്‍ക്ക് ആവശ്യമായ ചെടി. വളം. സാങ്കേതിക സഹായങ്ങളും ലഭ്യമാക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ ഫാഷന്‍ ഫ്രൂട്ട് സ് ക്വാഷ്, ജാം, പള്‍പ്പ് ജ്യൂസ്  എന്നിവ കണ്ണപുരത്ത് പുതുതായി സജ്ജമായി കൊണ്ടിരിക്കുന്ന ഇന്റെര്‍ ഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രൊസ്സസ്സിങ് കോപ്പക്‌സിലേക്ക് ആവശ്യമായ ഫാഷന്‍ ഫ്രൂട്ടുകള്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നിന്നും ശേഖരിക്കും. ആഗസ്ത് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഈ വര്‍ഷം കമ്പനി പ്രവര്‍ത്തന ലാഭത്തിലാണ് 2015ല്‍ ഖനനം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാവുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളെ തുടര്‍ന്ന് ആവിഷ്‌ക്കരിച്ച വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കമ്പനി ഈ വര്‍ഷം ലാഭം നേടിയത്. കരിന്തളത്തെ -50- ഏക്കറില്‍ ബയോവൈവസ്റ്റി ഏരിയയാക്കാനുള്ള പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോവുകയാണ്. 15 സെന്റ് സ്ഥലത്ത് മിയാ വാക്കി വനവും ഒരുക്കി. സംസ്ഥാനത്തു തന്നെ മാതൃകയാണ് ഇത്. ഈ വര്‍ഷം കൂടുതല്‍ മിയാ വാക്കി വനങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം 5 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. അടുത്ത വര്‍ഷം ഇത് 10  ഏക്കറായി വര്‍ധിപ്പിക്കും. ചെയര്‍മാനെ കൂടാതെ എം.ഡി. ആനക്കൈ ബാലകൃഷ്ണന്‍. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി. പഞ്ചായത്തംഗം ടി.എസ്.ബിന്ദു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, വി.സുധാകരന്‍, കെ.വി.രാജേഷ് ബാബു, യൂനിറ്റ് മാനേജര്‍ നിഖില്‍ സാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു

No comments