കെ.ടി.ഡി.സി എംപ്ലോയീസ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം സി.പി.ഐ.എം കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി ശബരീശൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സി.പി ഐ.എം കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി ശബരീശൻ പറഞ്ഞു. കെ.ടി.ഡി.സി എംപ്ലോയീസ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു.പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധിപ്പിച്ചും ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്നും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയുണ്ടായി.യൂണിറ്റ് പ്രസിഡൻ്റ് സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ്സെക്രട്ടറി നിഷാദ് സ്വാഗതവും, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ് പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി. വിപിൻ ജോസ്, സന്തോഷ് .എം, സുബിൻ ചാൾസ് ,അഖിൽ, വിജയൻ, തുടങ്ങിയവർ സംസാരിച്ചു.പ്രകാശൻ നന്ദിയും രേഖപ്പെടുത്തി.
No comments