Breaking News

ജില്ലയിലെ ആദ്യ ചാർജിങ് സ്‌റ്റേഷൻ ; ഒരു മാസത്തിനുള്ളിൽ മാവുങ്കാലിൽ പ്രവർത്തനം ആരംഭിക്കും



കാസര്‍ഗോഡ്: വൈദ്യുതി വാഹനങ്ങള്‍ക്കുള്ള കെഎസ്‌ഇബിയുടെ ജില്ലയിലെ ആദ്യത്തെ ചാര്‍ജിങ് സ്‌റ്റേഷന്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി.


പൊതുസ്‌ഥലങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി ഫാസ്‌റ്റ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കുന്നതിനുള്ള അനെര്‍ട്ടിന്റെ പദ്ധതി പ്രകാരം നീലേശ്വരം പടന്നക്കാട്ടെ അമിനിറ്റി സെന്ററില്‍ ഒരു സ്‌റ്റേഷന്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നും എകെഎം അഷ്‌റഫ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ഇതും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.


കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്‌ഥാന പാതയില്‍ മാവുങ്കാല്‍ കെഎസ്‌ഇബി സബ് സ്‌റ്റേഷനോട് ചേര്‍ന്നാണ് ചാര്‍ജിങ് സ്‌റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഇവിടെ നിന്ന് 4 വാഹനങ്ങള്‍ക്ക് ഒരേ സമയം ചാര്‍ജ് ചെയ്യാം. ഫാസ്‌റ്റ് ചാര്‍ജിങ് പോയിന്റുകള്‍ ആയതിനാല്‍ ഒരു മണിക്കൂറില്‍ താഴെ മതി വാഹനം ചാര്‍ജ് ചെയ്യാന്‍.

No comments