Breaking News

മൈസൂരുവിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് ഗുരുതര പരിക്ക്


മൈസൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ‍ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. 

No comments