Breaking News

സ്കൂൾ പരിസരത്തെ വ്യാപാരികളെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിച്ച് കോടോത്ത് സ്ക്കൂളിലെ എസ്.പി.സി യൂണിറ്റ്


ഒടയഞ്ചാൽ:  ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കോടോത്ത് അംബേദ്കർ ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എസ്.പി. സി. യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന കച്ചവടക്കാർ ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളോടൊപ്പം ഏറ്റുചൊല്ലി. ലഹരിവിരുദ്ധസന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ കടകളിൽ പതിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് കൃഷ്ണൻ എ.എം. , രമേശൻ എം, ബാലചന്ദ്രൻ . എൻ , സി.പി.ഒ. ബിജോയ് സേവ്യർ, എ.സി.പി.ഒ. പത്മസുധ പയ്യൻ എന്നിവർ  സംസാരിച്ചു.

No comments