Breaking News

ഒടയഞ്ചാൽ പാക്കത്ത് സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് നടന്നു ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ: അക്കാഫ് ഈവൻ്റ്സ്, ആസ്റ്റർ സൽസാർ, ഹൈടെക് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പാക്കം സംയുക്തമായി സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് മനോജ് മൂത്താടി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ക്യാമ്പ് ഉത്ഘാടനം ചെയ്തു, കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ മുഖ്യാഥിതിയായി, ഏഴാം വാർഡ് മെമ്പർ ജിനി ബിനോയ് മറ്റ് രാഷ്ട്രീയ സാംസ്കാരിക ,കാരുണ്യ ,സന്നദ്ധ പ്രവർത്തകർ ക്യാമ്പിന് ആശംസകൾ നേർന്നു. ഡോക്ടർ ഷിബിൻ തമ്പാൻ എന്നവരുടെ നേതൃത്വത്തിലായിരുന്നു രോഗികളെ പരിശോധിച്ചത്, ക്ലബ്ബ് സെക്രട്ടറി വിനോദ് പാക്കം നന്ദി പ്രകാശിപ്പിച്ചു

No comments