Breaking News

കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് ഓഫീസ് ഉദ്‌ഘാടനം ഏഴാംമൈലിൽ നടന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു


ഇരിയ : ഏഴാംമൈലിൽ  കെ എസ് എസ് ബേളൂർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ പി. ദാമോദരൻ നിർവഹിച്ചു. കെ എസ് എസ് ജില്ലാ പ്രസിഡന്റ്‌ അനിൽകുമാർ അമ്പലത്തറയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ജിജോമോൻ കെ സി സ്വാഗതം ആശംസിച്ചു, ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും, വ്യാപാരി വ്യവസായി ഒടയംച്ചാൽ യൂണിറ്റ് പ്രസിഡന്റുമായ ഷിനോജ് ചാക്കോ മുഖ്യഥിതി ആയയോഗത്തിൽ സംഘടനയുടെ ദേശീയ ചെയർമാൻ ജോസ് തയ്യിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി പി കെ ലാൽ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിക്ഞ്ഞയും നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ അനിൽകുമാർ എം. മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി  സന്തോഷ്‌ വട്ടപ്പറമ്പിൽ, ജില്ലാ ട്രഷറർ മുസ്‌തഫ മൊഗ്രാൽ പുത്തൂർ, കോടോം ബേളൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ പി, വനിതാ വിംഗ് പ്രസിഡന്റ്‌ ശ്രീമതി. പ്രതീക്ഷ, ജിജോമോൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗവസാനം യൂണിറ്റ് ട്രഷറെർ കപിൽ നമ്പ്യാർ നന്ദി പറഞ്ഞു

No comments