അവധിക്ക് നാട്ടിൽ എത്തിയ പറക്കളായിലെ പ്രവാസി ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. പറക്കളായി മുളവന്നൂരിലെ മുട്ടിൽ വീട്ടിൽ ദാമോദരൻ കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകൻ പ്രകാശൻ (38) ആണ് മരിച്ചത്.
ഇന്നലെ രാത്രി രണ്ട് മണി വരെ വീട്ടിൽ ഉണ്ടായിരുന്ന പ്രകാശനെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത് . അവിവാഹിതനാണ്. നീണ്ട പത്തു വർഷത്തെ പ്രവാസജീവിതത്തിനു ശേഷമാണ് പ്രകാശൻ നാലു ദിവസം മുമ്പ് നാട്ടിലെത്തിയത്.
No comments