Breaking News

സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എം.എൽ.എയുമായ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: സമ്മേളന നഗരിയില്‍ മുതിര്‍ന്ന നേതാവ് ടി.കെ നാരായണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനത്തിന് തുടക്കമായത്. വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ സി.കുഞ്ഞിരാമന്‍ നായര്‍ നഗറില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം  സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പുതിയ തിരുമാനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യ്തു. എന്‍.പുഷ്പ്പരാജന്‍ രക്തസാക്ഷി പ്രമേയവും സി.വി സുരേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം ശശിധരന്‍, പി.വി തങ്കമണി, എ രാഘവന്‍, പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയവും എം.കുമാരന്‍, എന്‍.പുഷ്പ്പരാജന്‍, സുനില്‍ മാടക്കല്‍, ടി.കെ നാരായണന്‍, കെ.വി സഹദേവന്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളനം നിയന്ത്രിച്ചു. വി.കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ 9 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 110 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 27 ന് രാവിലെ പൊതുസമ്മേളനവും തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും

No comments