Breaking News

വടക്കാകുന്നിൽ ഖനനമാഫിയകൾക്ക് ഒത്താശയെന്ന് ആരോപണം: കിനാനൂർ കരിന്തളം പഞ്ചായത്തോഫീസിലേക്ക് പ്രാദേശിക സാംസ്കാരിക കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് ജൂൺ 13ന്


വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിൽ വൻകിട ഖന പ്രവർത്തനങ്ങളും ക്രഷറുകളും ആരംഭിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രദേശവാസികൾ നടത്തിവന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കളക്ടർ വിളിച്ചു ചേർത്ത യോഗതീരുമാനങ്ങൾ നടപ്പിലാക്കാത്തതിനെതിരെ, ജില്ലാകളക്ടർ പഠന റിപ്പോർട്ട് തയാറാക്കാൻ നിർദ്ദേശിച്ച സമയപരിധിയിൽ ക്രഷർ നിർമ്മാണത്തിന് അനുമതി നൽകിയതിനെതിരെ,

നിലവിൽ ഈ പ്രദേശങ്ങളിൽ യാതൊരുവിധ അനുമതികളും നൽകിയിട്ടില്ലെന്നും അതിനാൽ നടത്തിവരുന്ന സമര പരിപാടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ആ സമയപരിധിയിൽ ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ നിർമ്മാണത്തിനും ആവശ്യമായ അനുകൂല റിപ്പോർട്ടുകൾ തയാറാക്കി നൽകി ജനങ്ങളെ വഞ്ചിച്ച ഉദ്യോഗസ്ഥ നടപടികൾക്കും, അതിനെതിരെ പ്രതികരിക്കാൻ തയാറാകാത്ത ജനപ്രതിനിധികളുടെയും രഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിലപാടുകൾക്കുമെതിരെയും, സംരക്ഷണ സമിതി പ്രവർത്തകരെയൊ, ജനപ്രതിനിധികളെയൊ മുൻകൂട്ടി അറിയിക്കാതെ ഖനന മാഫിയകളുടെ ആളുകൾക്കൊപ്പം പ്രദേശം സന്ദർശിച്ച് ഖനന മാഫിയകൾക്ക് അനുകൂല റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥ നടപടികൾക്കെതിരെയും,

കളക്ടർ നിർദ്ദേശിച്ച കമ്മിറ്റികൾ സംരക്ഷണ സമിതി അംഗങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പം പ്രദേശം സന്ദർശിച്ച് പഠന റിപ്പോർട്ട് രണ്ട് മാസത്തിന് ശേഷം അതേ യോഗം വീണ്ടും ചേർന്ന് യോഗത്തിൽ സമർപ്പിക്കണമെന്ന് യോഗ തീരുമാനം നടപ്പിലാക്കാത്തതിനെതിരെയും, പഞ്ചായത്ത് ബി.എം.സി.യുടെ ഉൾപ്പെടെ യാതൊരു വിധ പാരിസ്ഥിതിക പഠനങ്ങൾ നടത്താതെയും, ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെയും, ക്രഷർ നിർമ്മാണത്തിനും ഖനന പ്രവർത്തനങ്ങൾക്കും അനുകൂല നിലപാടുകൾ സ്വീകരിച്ച പഞ്ചായത്ത് നടപടികൾക്കെതിരെയും വടക്കാക്കുന്ന് 

പ്രാദേശിക സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു.ജൂൺ 13 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മാർച്ച് ആരംഭിക്കും.

No comments