Breaking News

വൈദ്യുതി നിലച്ചാൽ ലാബ് സൗകര്യമില്ല എണ്ണപ്പാറ പി.എച്ച്.സിയിൽ രോഗികൾ വലയുന്നു


എണ്ണപ്പാറ: കോടോംബേളൂർ പഞ്ചായത്തിന് കീഴിൽ എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് സൗകര്യം വൈദ്യുതിയില്ലാത്ത സമയത്ത് പ്രവർത്തിക്കാത്തത് മൂലം രോഗികൾ ബുദ്ധിമുട്ടുകയാണ്. മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ വ്യാപകമാവുകുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിച്ച സ്ഥാപനമായിട്ട് കൂടി വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല. ഇൻവെർട്ടർ സൗകര്യം ഉണ്ടെങ്കിലും അത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പഴകിയ വയറിങ്ങ് സംവിധാനം ലാബിൻ്റെ അടക്കമുള്ള പ്രവർത്തനത്തെ ബാധിക്കുന്നതായി ജീവനക്കാർ പറയുന്നു.

No comments