Breaking News

തൃക്കാക്കര, വിജയാഘോഷം കാഞ്ഞങ്ങാട്ടെ മരുമകളുടെ വീട്ടിലും


വെള്ളരികുണ്ട് : ഉമാ തോമസിന്റെ വിജയത്തിൽ യു.ഡി.എഫിനെ ആവേശത്തിലാഴ്ത്തിയപ്പോൾ അതിലും ആവേശത്തിലായിരുന്നു കാഞ്ഞങ്ങാട്ടെ ഒരു കുടുംബം. ഉമാ തോമസിന്റെ മകൻ വിഷ്ണുവിന്റെ ഭാര്യയായ ഡോക്ടർ ബിന്ദുവിന്റെ കിഴക്കുംകരയിലുള്ള വീട്ടിലാണ് ആവേശം അല തല്ലിയത്.വോട്ടെണ്ണലിന്റെ ആദ്യനിമിഷം മുതൽ ടെലിവിഷന് മുന്നിലിരുന്ന് കുടുംബം ആവേശത്തിൽ പങ്കുചേരുകയായിരുന്നു. ബളാൽ സ്വദേശിയും പ്രവാസിയുമായ എ.തമ്പാൻ നായരുടെ മകളാണ് ഡോക്ടർ ബിന്ദു. രാവിലെ മുതൽ തന്നെ തമ്പാൻ നായരുടെ ഫോണിലേക്ക് നിർത്താതെയുള്ള വിളികളായിരുന്നു. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പ്രതിനിധികളും ബന്ധുക്കളുമായിരുന്നു കൂടുതലും. തമ്പാൻ നായർക്കൊപ്പം ഭാര്യ ലിസി തമ്പാൻ, മക്കൾ വൈകാശി, വരലക്ഷ്മി എന്നിവരും ആഹ്ലാദത്തിൽ പങ്കുചേർന്നു. മകൾ ബിന്ദു എറണാകുളത്താണുള്ളത്. ഉമാതോമസിനെ നേരിട്ട് അഭിനന്ദനമറിയിക്കാൻ കുടുംബം എറണാകുളത്തേക്ക് ഇന്നലെ തന്നെ തിരിച്ചു.

No comments