Breaking News

വെസ്റ്റ്എളേരിയിലെ പറക്കടവ്-ഏച്ചിപൊയിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2022-23 വർഷത്തിലെ സ്ഥിരാസ്തി പ്രവർത്തിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പറക്കടവ് ഉദയപുരം ഏച്ചിപൊയിൽ റോഡിന്റെ ഉൽഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് പി സി ഇസ്മയിൽ നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു മുരളീധരൻ അധ്യക്ഷത വഹിച്ചു.135 തൊഴിൽ ദിനങ്ങളിൽ 138 മീറ്റർ നീളത്തിലാണ്  റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ്അക്ക്രെഡിറ്റഡ് എഞ്ചിനീയർ ഗ്രീഷ്മ, അൽകൗണ്ടൻറ് സിബി, ജനാർദനൻ എന്നിവർ സംബന്ധിച്ചു.

No comments