Breaking News

നീലേശ്വരത്ത് സൗജന്യ മുട്ടക്കോഴി വളർത്തൽ പരിശീലനവും അനുബന്ധ സബ്സിഡി വയ്പാ വിതരണ സെമിനാറും സംഘടിപ്പിച്ചു


നീലേശ്വരം : മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  നീലേശ്വരം ശാഖയുടെ  നേതൃത്വത്തിൽ സൗജന്യ മുട്ടക്കോഴി വളർത്തൽ  പരിശീലനവും അനുബന്ധ സബ്സീഡി വയ്പ്പാ വിതരണ സെമിനാറും സംഘടിപ്പിച്ചു. നീലേശ്വരം വെറ്റ്നറി ഹാളിൽ നടന്ന പരിപാടിയിൽ സൊസൈറ്റി ഏരിയാ മാനേജർ ജയകുമാർ ടി. ടി .യുടെ അധ്യക്ഷതയിൽ നീലേശ്വരം വെറ്റ്നറി സീനിയർ സർജൻ ഡോ. പ്രദീപ് കുമാർ പി വി ഉദ്ഘാടനംചെയ്തു. നീലേശ്വരം ബ്രാഞ്ച് മാനേജർ സിദ്ധാർഥ് കൃഷ്ണ സ്വാഗതവും,സ്റ്റാഫ് അംഗങ്ങളായ ഹരിതതമ്പാൻ,സൗമ്യ പി തുടങ്ങിയവർ സംസാരിച്ചു. കെ കെ എഗ്ഗർ നഴ്സറി നോബിൾ ക്ലാസ് കൈകാര്യം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കും, സൊസൈറ്റി മെമ്പർമാർക്കും സബ്സീഡിയോട് കൂടി വയ്പ്പാ  ലഭ്യമാക്കുമെന്ന് ആദ്യക്ഷ പ്രസംഗത്തിൽ പ്രസംഗത്തിൽ ഏരിയാ മാനേജർ അറിയിച്ചു.  രാജേഷ് എം നന്ദി പ്രകാശിപ്പിച്ചു.

No comments