Breaking News

പയസ്വിനി അബുദാബിയുടെ 'കുർത്തം' മാഗസിൻ പ്രകാശനം ജൂലൈ 30 ന് കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട്: അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി പുറത്തിറക്കുന്ന 'കുര്‍ത്തം' മാഗസിന്റെ പ്രകാശനം ജൂലൈ 30, ശനിയാഴ്ച രാവിലെ പത്തരമണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടക്കും.

പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ബേബി ബാലകൃഷ്ണന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. എ. എം. ശ്രീധരന്  മാഗസിന്‍ നല്‍കി പ്രകാശനം ചെയ്യും. മാഗസിന്‍ എഡിറ്റര്‍ ശ്രീജിത്ത് കുറ്റിക്കോല്‍ പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ ലോകകേരളസഭാംഗം പി. പത്മനാഭന്‍, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍, ജില്ലയിലെ പ്രമുഖ സാഹിത്യകാരന്മാരായ ദിവാകരന്‍ വിഷ്ണുമംഗലം, എം. ചന്ദ്രപ്രകാശ്, സുറാബ്, പി. വി. ഷാജികുമാര്‍, നാലപ്പാടം പത്മനാഭന്‍, ഡോ. സന്തോഷ് പനയാല്‍, ബിജു കാഞ്ഞങ്ങാട്, സുജീഷ് പിലിക്കോട്, ചിത്രകാരന്‍മാരായ രാജേന്ദ്രന്‍ പുല്ലൂര്‍, സചീന്ദ്രന്‍ കാറഡുക്ക, വിനോദ് അമ്പലത്തറ, രതീഷ് കക്കാട്, പ്രസാദ് അമ്പലത്തറ, നെബിന്‍ ഒടയഞ്ചാല്‍, പയസ്വിനി രക്ഷാധികാരി ജയകുമാര്‍ പെരിയ, മുന്‍ രക്ഷാധികാരി ക്യാപ്റ്റന്‍. ദാമോദരന്‍ നിട്ടൂര്‍ എന്നിവര്‍ സംസാരിക്കും. പയസ്വിനി ഫൈനാന്‍സ് കണ്‍വീനര്‍ സുനില്‍ പാടി സ്വാഗതവും ട്രഷറര്‍ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറയും. കൂടാതെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്വേത അജീഷ് ചടങ്ങിന്റെ അവതാരകയായിരിക്കും.

No comments