Breaking News

ജീവിതശൈലീ രോഗം: 30 വയസിന് മുകളിൽ സൗജന്യ പരിശോധനയും ചികിത്സയും ബളാൽ പഞ്ചായത്തിൽ സർവ്വേ പുരോഗമിക്കുന്നു


വെള്ളരിക്കുണ്ട്: അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ആശ പ്രവർത്തകർ വീട്ടിലെത്തി ജീവിതശൈലീ രോഗങ്ങളിൽ നടത്തുന്ന സർവേ ബളാൽ പഞ്ചായത്തിലും പുരോഗമിക്കുന്നു.

ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ വീട്ടില്‍ പോയി കണ്ട് സൗജന്യ രോഗ നിര്‍ണയവും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കും. റിസ്‌ക് ഗ്രൂപ്പില്‍ പെട്ടവരെയും റഫര്‍ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ഉറപ്പ് വരുത്തും. ഇ-ഹെല്‍ത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജീവിതശൈലീ രോഗനിര്‍ണയം നടത്തി വരുന്നത്. ഇത് തത്‌സമയം തന്നെ അതാത് ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഡാഷ് ബോര്‍ഡിലൂടെ നിരീക്ഷിക്കുവാന്‍ സാധിക്കുന്നതാണ്. പഞ്ചായത്ത് തലത്തിൽ ഈ സർവേയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരും ജൂ പബ്ളിക് ഹെൽത്ത് നഴ്സുമാരും മേൽനോട്ടം വഹിക്കും.

ബളാൽ പഞ്ചായത്ത് തല ട്രയിനിംഗ് വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ  മെഡിക്കൽ ഓഫീസർ ഡോ ടിജോ പി ജോയി നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡോ പ്രശോഭ് കുമാർ, ഗോപകുമാർ, ഷിജി, ബിനോ എന്നിവർ പരിശീലനം നടത്തി. പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ നിരോഷ വി നന്ദിയും പറഞ്ഞു.

No comments