Breaking News

ബാനം സ്പോർട്സ് സെന്റർ , ബാനം ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സബ് ജൂനിയർ വടംവലി മത്സരം സംഘടിപ്പിച്ചു


പരപ്പ: കാസർഗോഡ് ജില്ലാ വടംവലി അസോസിയേഷൻ,ബാനം സ്പോർട്സ് സെന്റര്,ബാനം ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സബ് ജൂനിയർ വടംവലി മത്സരം സംഘടിപ്പിച്ചു. ബാനം ഹൈസ്കൂൾ മൈതാനിയിൽ നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം നിർവഹിച്ചു.പി.രാഘവൻ അധ്യക്ഷനായി.ടഗ്ഗ് ഓഫ് വാർ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.പി.രഘുനാഥ്  ചടങ്ങിൽ മുഖ്യാതിഥിയായി.പരിപാടിയിൽ ബാനം ഗവണ്മെന്റ് ഹൈസ്കൂൾ എച്ച്.എം കെ.എം രമാദേവി,ജി.എച്ച്.എസ് ബാനം എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ,പി.ടി.എ പ്രസിഡന്റ് പി.രാജീവൻ,വിജയൻ മുണ്ടത്ത്,കെ.പി അരവിന്ദാക്ഷൻ തുടങ്ങിയർ സന്നിഹിതരായി.വടംവലി മത്സരത്തിൽ ജില്ലയിലെ വിവിധ ടീമുകൾ പങ്കെടുത്തു.

13, 15 വയസുള്ള ആൺ-പെൺകുട്ടികളുടെ  വടംവലി മത്സരത്തിലാണ്  കാണികൾക്ക് ആവേശം പകർന്ന മൽസരം നടന്നത്.  ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 33 ടീമുകൾ മത്സരത്തിൽ  പങ്കെടുത്തു.  മൽസരത്തിൽ  13 വയസുള്ള  ആൺകുട്ടികളുടെ  വിഭാഗത്തിൽജിഎച്ച് എസ് എസ് പരപ്പ ഒന്നാം സ്ഥാനം നേടി. ചയ്യോത്ത്, കോടോത്ത്  സ്കൂളുകൾ  രണ്ടും മൂന്നും  സ്ഥാനങ്ങൾ നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ  ബാനം സ്കൂൾ ഒന്നാം നേടി. പരപ്പ ,കുണ്ടംകുഴി സ്കൂളുകൾ രണ്ടും മൂന്നും  സ്ഥാനങ്ങൾ പങ്കിട്ടു.

15 വയസുള്ള  ആൺകുട്ടികളുടെ മത്സരത്തിൽ കുണ്ടംകുഴി സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ പരപ്പ ,കോടോത്ത് സ്കൂളുകൾ രണ്ടും മൂന്നും  സ്ഥാനങ്ങൾ നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ കുണ്ടംകുഴി  സ്കൂൾ ഒന്നാം നേടി.കോടോത്ത് ,ബാനം സ്കൂളുകൾ രണ്ടും മൂന്നും  സ്ഥാനങ്ങൾ  കരസ്ഥമാക്കി.

 ജില്ലാ പ്രസിഡൻ്റ് കെ.പി അരവിന്ദാക്ഷൻ,ജില്ലാ സെക്രട്ടറി ഹിറ്റ്ലർ എ.ജോർജ്വിജയൻ മുണ്ടത്ത്, ബാലചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ സമ്മാനങ്ങൾ വിതരണം ചെയ്തു.



No comments