Breaking News

ജി.എച്ച്.എസ്.എസ് ചീമേനി എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ 'മഴക്കാല രോഗങ്ങളും മുൻ കരുതലുകളും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി


ചീമേനി: ചീമേനി ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണീറ്റിന്റെ നേതൃത്വത്തിൽ "മഴക്കാല രോഗങ്ങളും മുൻ കരുതലുകളും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കയ്യൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ കരിവെള്ളൂർ നേതൃത്വം നൽകി. മഴക്കാലത്ത് ഇപ്പൊൾ നമ്മൾ നേരിടുന്ന രോഗങ്ങളെക്കുറിച്ചും സാംക്രമിക രോഗങ്ങൾ ഫലപ്രദമായി തടയുന്നയതിന് വേണ്ട മുൻകരുതലുകളും, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വന്നാൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. ക്ലാസിൽ വിശദീകരിച്ചു. സ്റ്റുഡൻ്റ് ലീഡർ വിവേക്.പി സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ എ.വി അധ്യക്ഷത നിർവ്വഹിച്ചു.തുടർന്ന് ഉത്ഘാടനവും ക്ലാസും രാജീവ് കരിവെള്ളൂർ നിർവ്വഹിച്ചു.തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയൻ ,സുപ്രഭ ടീച്ചർ എന്നിവർ ആശംസ പ്രഭാഷണം നടത്തി. ആര്യ കെ.പി ചടങ്ങിന് നന്ദി പറഞ്ഞു

No comments