Breaking News

'ഭീമനടി-ചിറ്റാരിക്കാൽ റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കുക': മലയോര മേഖല ഓട്ടോ-ടാക്സി യൂണിയൻ (സിഐടിയു) എളേരി ഏരിയ കൺവൻഷൻ ഭീമനടിയിൽ നടന്നു


ഭീമനടി: ചിറ്റാരിക്കാൽ- ഭീമനടി റോഡ് നിർമ്മാണ പ്രവത്തനം ഉടൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കണം. വിദ്യാർത്ഥികൾക്കും വാഹനങ്ങൾക്കും മറ്റു യാത്രക്കാർക്കും നടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ് റോഡിൻ്റെ സ്ഥിതി, ഇതിന് ഉടൻ പരിഹാരം കാണണമെന്ന് മലയോര മേഖല ഓട്ടോ-ടാക്സി യൂണിയൻ (സി ഐ ടി യു) എളേരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഭീമനടി ഇ.എം.എസ് ഭവനിൽ സിഐടിയു ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം ഉൽഘാടനം ചെയ്തു, ടി.ജി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സി.വിനോദ് കുമാർ രക്ത്ത സാക്ഷി പ്രമേയവും ,എം ബിജുമോൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു, ടി.വി തമ്പാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കയനി ജനാർദ്ദൻ, എം.എൻ രാജൻ, പി.വി തമ്പാൻ എന്നിവർ സംസാരിച്ചു, ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. 

ഭാരവാഹികളായി ടി.ജി ശശീന്ദ്രൻ പ്രസിഡണ്ട്

വൈ: ജനാർദ്ദൻ കയനി, ബിജുമോൻ എം

സെക്രട്ടറി ടി.വി തമ്പാൻ

ജോ.ജോബിൻ ജോസ്,

സി.വി ശശീധരൻ

ഖജാജി പി.വി തമ്പാൻ, എന്നിവരെ യോഗം തിരഞ്ഞെടുത്തു.

No comments