Breaking News

കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ കിനാനൂർ കരിന്തളം കോളംകുളത്തെ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് നാട്ടുകാരുടെ പരാതി


ബിരിക്കുളം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് നാട്ടുകാരുടെ പരാതി.

കിനാനൂർ കരിന്തളം പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കോളംകുളം തുള്ളൻകല്ല് കുറുഞ്ചേരി ടാർ റോഡിന് അരികിൽ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സി.എൻ സ്റ്റോൺ ക്രഷിന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിക്ക് കിനാനൂർ കരിന്തളം പഞ്ചായത്ത് സെക്രട്ടറി ക്വാറി മുതലാളിയുടെ സ്വാധീനത്തിൽ പെട്ട് യാതൊരു മാനദണ്ഡവുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം കരിങ്കൽ ക്വാറിക്ക് ലൈസൻസ് പുതുക്കി കൊടുക്കുകയുണ്ടായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരവധി വാഹനങ്ങൾ ഓരോ നിമിഷവും കടന്നു പോകുന്ന പഞ്ചായത്ത് റോഡിന്റെ വളരെ അരികിൽ ആയിട്ടാണ് ഈ ക്വാറി പ്രവർത്തിക്കുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആണ് ഈ പ്രവർത്തിക്കുന്നത്. പലതവണകളായി പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ ജിയോളജിസ്റ്റിനും ആർ ടി ഒ, ജില്ലാ കലക്ടർ മുതലായവർക്കെല്ലാം നിരവധി പരാതികൾ ഈ ക്വാറിക്കെതി കൊടുത്തിട്ടുണ്ട് നിരവധി പ്രക്ഷോഭങ്ങളും നടത്തിയിട്ടുണ്ട്.

മാത്രമല്ല രണ്ടുതവണ ഗ്രാമസഭയിൽ ഈ ക്വാറിക്കെതിരെ പ്രമേയം പാസാക്കി ഇതുസംബന്ധിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നടന്ന കേസിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരമുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പ്രസ്തുത ക്വാറി ജനവാസകേന്ദ്രത്തിൽ ആണെന്നും പഞ്ചായത്ത് ടാർ റോഡിന്റെ അരികിൽ ആണെന്നും, വളരെ അടുത്തായി കുടിവെള്ള പദ്ധതിയുടെ വൻ ടാങ്കുകൾ ഉണ്ടെന്നും നിരവധി ജലസ്രോതസ്സുകൾ ഉണ്ടെന്നും പ്രദേശവാസികളുടെ സ ജീവിതത്തിന് തടസ്സം ആണെന്നും യാതൊരു കാരണവശാലും ഇവിടെ ക്വാറി നടത്താനായി യോഗ്യമല്ല എന്നും  പഞ്ചായത്ത് വിദഗ്ധസമിതി  കോടതിക്ക്  റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മുതലാളിയും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള അവിശുദ്ധ ബന്ധവും വൻ സ്വാധീനവും കാരണം പഞ്ചായത്ത് ബോർഡിൽ പോലും ചർച്ച ചെയ്യാതെ ബന്ധപ്പെട്ട വാർഡ് മെമ്പറോടു പോലും അഭിപ്രായം ചോദിക്കാതെ ഗ്രാമസഭയിൽ പാസാക്കിയ പ്രമേയവും തങ്ങൾ കൊടുത്ത പരാതികൾ അന്വേഷിക്കാതെയും പരിഗണിക്കാതെയും തന്നിഷ്ടപ്രകാരം ആണ് പ്രസ്തുത ക്വാറിക്ക് ലൈസൻ കൊടുത്തിരിക്കുന്നതെന്നും നിരവധി കുടുംബങ്ങൾക്ക് ആശ്രയം ആയിരിക്കുന്ന 3 വൻ കുടിവെള്ള സംഭരണികൾ ഇതിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നതായും നാട്ടുകാർ പറയുന്നു. നിരവധി വൻ സ്ഫോടനങ്ങളാണ് ദിനംപ്രതി ഇവിടെ നടക്കുന്നത്.ഒരു പ്രദേശമാകെ കുന്നിടിച്ച് യാതൊരു മാനദണ്ഡവുമില്ലാതെയാണ് കാറി പ്രവർത്തിക്കുന്നത്. സമീപത്തെ വീടുകളെല്ലാം സ്ഫോടനത്തിൽ വിള്ളൽ വീണിരിക്കുകയാണ് റോഡിന് അരികിലായി ആയിരക്കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ട് വലിയ ഭീകരാന്തരീക്ഷം ആണ് ഇവിടെ ഉള്ളത് സ്ഫോടന സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ യാതൊരു നിയന്ത്രണവും ആരും ഏർപ്പെടുത്തിയിട്ടില്ല. കാലവർഷം അടുത്തിരിക്കുന്ന ഈ സമയത്ത് വൻ ദുരന്തം ഇവിടെ നിശ്ചയമാണ്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്ത് തദ്ദേശവാസികളെ നാശത്തിൽ നിന്ന് രക്ഷിക്കണമെന്നും നാട്ടുകാർ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

No comments