Breaking News

എടത്തോട് കോളിയാർ റോഡ് തുടങ്ങുന്ന പ്രദേശത്ത് വാഹനാപകടങ്ങൾ തുടർക്കഥ: അപകട സൂചനാ ബോർഡ് സ്ഥാപിച്ച് എടത്തോടെ ഡിവൈഎഫ്ഐ പ്രവർത്തകർ


എടത്തോട്: അപകടങ്ങൾ തുടർക്കഥയായ എടത്തോട്- ഒടയഞ്ചാൽ റോഡിൽ എടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകർ അപകടസൂചന ബോർഡ് സ്ഥാപിച്ചു. എടത്തോട് കോളിയാർ മുക്കുഴി റോഡ് ആരംഭിക്കുന്ന പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാണ്. അടുത്തിടെയാണ് ഇവിടെ വാഹനാപകടത്തിൽ മരണം നടന്നത്. കുത്തനെ ഇറക്കവും കൊടുംവളവും കാരണം വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്ന സാഹചര്യം കണക്കിലെടുത്താണ് എടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടെ അപകട സൂചനാ ബോർഡ് സ്ഥാപിച്ചത്. ഒടയഞ്ചാലിൽ നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കോളിയാർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും തമ്മിൽ ഈ പ്രദേശത്ത് വച്ച് കൂട്ടിയിടിച്ചും അപകടം സംഭവിക്കാറുണ്ട്. സൂചനാ ബോർഡ് ശ്രദ്ധിച്ചു കൊണ്ട് ജാഗ്രതയോടെ സഞ്ചരിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും

No comments