Breaking News

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ്: ബളാൽ മേഖലാ കമ്മിറ്റി ഇടത്തോട് മുതൽ വെള്ളരിക്കുണ്ട് വരെ പ്രചരണ ബൈക്ക് റാലി നടത്തി


വെള്ളരിക്കുണ്ട്: 'എന്റെ ഇന്ത്യ.. എവിടെ തൊഴിൽ, എവിടെ ജനാധിപത്യം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഓഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് നടത്തുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ബളാൽ മേഖലാ കമ്മിറ്റി ഇടത്തോട് മുതൽ വെള്ളരിക്കുണ്ട് വരെ ബൈക്ക് റാലി നടത്തി. സിപിഐഎം ലോക്കൽ സെക്രട്ടറി കെ.സി സാബു റാലി ഫ്ലാഗോഫ് ചെയ്തു. വെള്ളരിക്കുണ്ടിൽ നടന്ന സമാപന യോഗത്തിൽ സുകേഷ് വി.എസ് സ്വാഗതം പറഞ്ഞു, എൻ.മനീഷ് അദ്ധ്യക്ഷൻ ആയി, മേഖല സെക്രട്ടറി രമ്യ മധു, അജിത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments