Breaking News

ഒടയഞ്ചാൽ ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ച് കോൺഗ്രസ് കോടോംബേളൂർ ഏഴാം വാർഡ് കമ്മറ്റി പ്രവർത്തകർ


ഒടയംചാൽ : കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാൽ ഗവൺമെൻറ് ആയുർവേദ ആശുപത്രിയും, പരിസരവും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചപ്പുചവറുകളും ശേഖരിച്ചു വൃത്തിയാക്കി, ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കെ ചക്കിട്ടടുക്കം, വാർഡ് പ്രസിഡണ്ട് വിനോദ് വെട്ടംതടത്തിൽ, ജോസ് പതിയിൽ, നാരായണൻ മൂത്താടി, അശോകൻ മൂത്താടി, തങ്കച്ചൻ ഒടയംചാൽ, രവി നായിക്കയം, അനൂപ് പാക്കം തുടങ്ങിയവർ നേതൃത്വം നൽകി

No comments