Breaking News

ഇരിയയിൽ ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മകന് ഗുരുതരം


ഇരിയ: ഇരിയയിൽ ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മകൻ്റെ നില ഗുരുതരം. ഇരിയ പൂണൂർ ചാലിൽ രാത്രി ഉണ്ടായ വാഹന അപകടത്തിലാണ് മധ്യവയസ്ക്കൻ്റെ ജീവൻ പൊലിഞ്ഞത്.  പുണൂർ ചാലിനടുത്ത് പുതുതായി താമസം വന്ന രവി (54) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന സ്കൂട്ടിയും ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. സ്ക്കൂട്ടിയിലുണ്ടായിരുന്ന രവിയുടെ മകൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. മഡിയനിൽ നിന്നും അടുത്ത കാലത്താണ് ഇവർ ഇവിടെ താമസം വന്നത്.

No comments