Breaking News

ആക്രി സാധനങ്ങൾ പെറുക്കി വിറ്റ തുക ജോജോമോൻ്റെ ചികിത്സാ സഹായത്തിനായി നൽകി കൊന്നക്കാടെ സിപിഎം പ്രവർത്തകർ


കൊന്നക്കാട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കൊന്നക്കാട് സ്വദേശിയായ ജോജോ മോൻ്റെ ചികിത്സ സഹായാർത്ഥം സിപിഐഎം മാലോം ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉള്ള കൊന്നക്കാട്, മുട്ടോംകടവ്, കടവത്തുമുണ്ട വള്ളിക്കോച്ചി ബ്രാഞ്ചുകൾ ചേർന്നു ആക്രി സാധനങ്ങൾ ശേഖരിച്ചു  സ്വരൂപിച്ച 38850 രൂപ ജോജോ മോൻ ചികിത്സ സഹായ കമ്മിറ്റി ട്രഷറർ എ.ടി ബേബിക്ക് കൈമാറി. ലോക്കൽ അംഗങ്ങളായ മനോജ്‌ കൊന്നക്കാട്, ശ്രീജിത്ത്‌ കൊന്നക്കാട്, മറ്റു ബ്രാഞ്ച് സെക്രട്ടറിമാർ, ബ്രാഞ്ച് അംഗങ്ങൾ നേതൃത്വം നൽകി

No comments