Breaking News

കൊട്ടോടി ശ്രീശാസ്താ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു


രാജപുരം:  കൊട്ടോടി ശ്രീശാസ്താ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിനു ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ബാലഗോകുലം ജില്ലാ ഉപാധ്യക്ഷൻ രവീന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പേരടുക്കം ദുർഗാ ദേവി ക്ഷേത്രം പ്രസിഡന്റ് കൃഷ്ണൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. ശ്രീധർമശാസ്താ ക്ഷേത്രം ഗുരുസ്വാമി എ.നാരായണൻ, കൊട്ടോടി വയനാട്ട്കുലവൻ ദേവസ്ഥാന പ്രസിഡന്റ് ഇ.വേണുഗോപാലൻ, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് വി.ശ്രീജിത്ത്, കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.ബാലകൃഷ്ണൻ (പ്രസി), എൻ.ഭാസ്കരൻ, എ.ഭാരതി (വൈസ് പ്രസി), വി.മനോജ് താന്നിക്കാൽ ആഘോഷ പ്രമുഖ്), കെ.അനിൽകുമാർ (സെക്ര), പ്രദീപ് മഞ്ഞങ്ങാനം, ശുഭ മുരളി (ജോ.സെക്ര), പ്രശാന്ത് പത്മനാഭൻ (ട്രഷ).

No comments